മുംബൈ: സഊദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പിങ്ങും വി എഫ് എസ് വഴി മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി മുംബൈയിലെ സഊദി കോൺസുലേറ്റ്. ഇത് സംബന്ധിച്ച നിർദേശം അടങ്ങുന്ന സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിംഗ് ഏജന്റുമാർക്ക് കൈമാറി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏപ്രിൽ 20 മുതൽ ബിസിനസ് വിസകളും ഫാമിലി വിസിറ്റ് വിസകളും വി എഫ് എസ് വഴി മാത്രമേ സ്റ്റാംബിംഗിനായി സമർപ്പിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലറിലെ നിർദ്ദേശം.
നേരത്തെ, ഏപ്രിൽ 3 മുതൽ ടൂറിസ്റ്റ് വിസ, റി എൻട്രി എക്സ്റ്റൻഷൻ, റെസിഡന്റ് വിസ അടക്കമുള്ള വിവിധ വിസാ സ്റ്റാംബിംഗ് വി എഫ് എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) മുഖേനയാക്കി മാറ്റുമെന്ന് സർക്കുലറിൽ അറിയിച്ചിരുന്നു.
ബിസിനസ്, ഫാമിലി വിസിറ്റ് വിസകൾ വി എഫ് എസ് വഴി ആക്കുന്നത് സംബന്ധിച്ച് പഴയ സർക്കുലറിൽ പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ, ഇത്തരം വിസകളുടെ സ്റ്റാമ്പിങ് പഴയത് പോലെ തുടരുമെന്നും കുടുംബ വിസകൾ ഉൾപ്പെടെയുള്ള ചില കാറ്റഗരികൾക്ക് വി എഫ് എസ് ബാധകമല്ലെന്നും ചില ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് തന്നെ മലയാളം പ്രസ്സ് വ്യക്തമായ വാർത്ത ഇത് സംബന്ധിച്ച് നൽകിയിരുന്നു.
ചുരുക്കത്തിൽ ഏപ്രിൽ 20 ഓട് കൂടെ സഊദിയിലേക്കുള്ള തൊഴിൽ, ഹജ്ജ്, ഉംറ വിസകൾ ഒഴികെയുള്ള മുഴുവൻ വിസകളും സ്റ്റാംബ് ചെയ്യാൻ ഇനി വി എഫ് എസ് വഴി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ എന്ന് വ്യക്തമായിരിക്കുകയാണ് പുതിയ സർക്കുകറിലൂടെ. ഇത് ചിലവ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ചില കാര്യങ്ങൾക്ക് ഇടയാകുമെന്ന് ട്രാവൽസ് ഏജൻസി വൃത്തങ്ങൾ പറയുന്നുണ്ട്.
നിലവിൽ മുംബൈ, ചെന്നൈ വിഎഫ്എസ് കേന്ദ്രങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്രയം. എന്നാല്‍, വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും വിഎഫ്എസില്‍ വിസ രേഖകള്‍ സമർപ്പിക്കാമെന്നതിനാൽ ട്രാവൽസ് ഏജൻസികൾ വഴിയും വിഎഫ്എസ് കേന്ദ്രത്തിൽ വിസ സമർപ്പിക്കാൻ കഴിയും. പുതുതായി കൂടുതൽ സെന്ററുകൾ വരാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുംബൈയിലെ വി എഫ് എസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. അപോയിന്‍മെന്റ് അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഇവിടെ സബ്‌മിറ്റ് ചെയ്യേണ്ടത്. സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലടക്കമുള്ള സേവനങ്ങള്‍ വിഎഫ്എസ് തന്നെ പൂർത്തീകരിക്കും. എന്നാൽ, നിലവിൽ നിന്ന് വ്യത്യസ്തമായി ചിലവ് വർധിക്കും. കേരളത്തിൽ നിന്ന് ട്രാവൽ ഏജൻസികൾ വഴിയായിരിക്കും വി എഫ് എസിൽ സമർപ്പിക്കേണ്ടി വരികയെന്നതിനാൽ സർവ്വീസ് ചാർജുകളും വർധിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക