കണ്ണൂര്‍: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫി പിടിയിലായതായി സൂചന. കണ്ണൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയിലെ ഒ. പി ടിക്കറ്റാണ് കേസില്‍ വഴിത്തിരിവായത്. പിടിയിലായ ഷഹറൂഖ് സെയ്ഫിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിനായി എ. ഡി. ജി. പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡി. ജി. പി. രൂപം നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിലാണ്് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപ്പെടാനായി ചാടിയ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഒന്‍പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു.




