റിയാദ്: സഊദി അറേബ്യയില്‍ വെച്ച് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു. വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ പ്രവാസി വ്യവസായ പ്രമുഖൻ വയനാട് തെക്കോടൻ യൂസഫ് ഹാജി (64) ആണ് മരിച്ചത്. ഫ്രഷ് താസജ് ബ്രോസ്റ്റ് ഗ്രൂപ്പ് മാനേജിങ് പാർട്ണറായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാലു ദിവസം മുമ്പ് തബൂക്കിന് സമീപം അൽബദ പട്ടണത്തിലെ കടയിൽ വീണ് പരിക്കേറ്റതിനെതുടർന്ന് തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലായിരുന്നു. മകൻ ഹാരിസ് തബൂക്കിലുണ്ട്. ഭാര്യ: ഇത്തീമ. ഹാരിഫ്, സാജിത എന്നിവരാണ് മറ്റുമക്കൾ.
മരുമക്കൾ: അഷ്‌റഫ് ബത്തേരി, ജസീല, സാലിഹ. സഹോദരങ്ങൾ: അബ്ദുറസാഖ്, മുഹമ്മദ്, അയ്യൂബ്, പാത്തുമ്മ, ആയിഷ, ആസ്യ. നടപടികൾ പൂർത്തിയാക്കി മൃതദേഹം സഊദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക