കുട്ടിയുടെ മേൽ വാഹനം ഇടിച്ചു കയറ്റി, ദാരുണ മരണം : റിയാദിൽ ഡ്രൈവർ അറസ്റ്റിൽ

0
3508

റിയാദ്: വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്ന് കുഞ്ഞ് ദാരുണമായി മരിച്ചു. സഊദി തലസ്ഥാന നഗരിയായ റിയാദിലാണ് സംഭവം. സംഭവത്തിന്‌ പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ സുരക്ഷാ അധികാരികൾ പൊതു നിരത്തിൽ ഒരു കുട്ടിയുടെ മേൽ വാഹനം ഓടിച്ചു കയറ്റി രക്ഷപ്പെട്ട വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദാരുണ അപകടം കുട്ടിയുടെ മരണത്തിൽ കലാശിച്ചുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു അയാൾക്കെതിരെ നടപടികൾ സ്വീകരിച്ചുവെന്നും ബന്ധപ്പെട്ട അധികാരിയിലേക്ക് റഫർ ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക