ഫ്രൂട്ട് ഡ്രിങ്ക് പൗഡറിൽ ഹാനികരമായ രാസവസ്തുക്കൾ: സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിശദീകരണം

0
1780

റിയാദ്: പൊടി രൂപത്തിലുള്ള മൾട്ടി-ഫ്ലേവഡ് ഫ്രൂട്ട് ഡ്രിങ്കിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിഷേധിച്ചു. എല്ലുകളെ നശിപ്പിക്കുന്ന കാൽസ്യം ഫോസ്ഫേറ്റ് ഉൾപ്പെടെയുള്ള ചില ദോഷകരമായ രാസവസ്തുക്കൾ പൊടി രൂപത്തിലുള്ള മൾട്ടി-ഫ്ലേവർ ഫ്രൂട്ട് ഡ്രിങ്കുകളിൽ ഉണ്ടെന്ന് പറയുന്നത് തെറ്റാണെന്ന് അതോറിറ്റി വിശദീകരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു വസ്തുവും ഒരു ഭക്ഷണ പതാർത്ഥം ചേർക്കാൻ അനുവാദമില്ല. ഏതെങ്കിലും ഭക്ഷണത്തിന്റെ ഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ചേരുവകളും അവയുടെ സുരക്ഷയ്ക്കായി വിലയിരുത്തപ്പെപരിശോധന നടത്തി ഉറപ്പ് വരുത്തുന്നുണ്ട്.

അതേസമയം, ഈ പാനീയങ്ങൾക്ക് കുറഞ്ഞ പോഷകമൂല്യവും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ, അവയുടെ ഉപഭോഗം കഴിയുന്നത്ര കുറയ്ക്കാൻ സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ശുപാർശ ചെയ്യുന്നുവെന്ന് അവർ സൂചിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക