റിയാദ്: സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ യുവതിയെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിലായി. സഊദിയിലെ അല്‍ ജൗഫിലായിരുന്നു സംഭവം. തന്റെ വാഹനത്തില്‍ യുവതിയെ ഒളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇതോടെ നടപടികള്‍ ഒഴിവാക്കാനായി ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനും ശ്രമിച്ചു. ഇതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്‍ത് നിയമ നടപടികള്‍ സ്വീകരിച്ചശേഷം തുടര്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.