മലദ്വാരത്തിൽ കാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണം പിടികൂടി

0
2820

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. സഊദിയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് വൻ സ്വർണ്ണം അനധികൃതമായ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് പേരിൽ നിന്നായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം രാത്രി ജിദ്ദയിൽ നിന്നെത്തിയ മഞ്ചേരി സ്വദേശികളായ രണ്ടു പേരിൽനിന്ന് ഒരു കോടി രൂപയോളം വിലവരുന്ന രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്.

രാവിലെ റിയാദിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിയായ മറ്റൊരാളിൽനിന്ന് 1167 ഗ്രാം സ്വർണവും പിടികൂടി. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ജെ.ആനന്ദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക