റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അൽ ഖുൻഫുദ-സബ്ത് അൽ ജാറ റോഡിലെ അൽഖാഅ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് ദാരുണമായ അപകടം നടന്നത്. സംഭവത്തിൽ നാല് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണപ്പെട്ട നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിനു കീഴടങ്ങിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവസ്ഥലത്ത് കുതിച്ചെത്തിയ രക്ഷാപ്രവർത്തക സംഘം പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ അൽ ഖുൻഫുദ ആശുപത്രിയിലേക്കാണ് മാറ്റിയത്.
അപകടം നടന്ന അൽ ഖാഅ ഗ്രാമത്തിലേക്കുള്ള ഈ പ്രവേശന കവാടം ഏറെ അപകടം നിറഞ്ഞതാണ്. സ്ഥിരമായി, പലപ്പോഴായി ഇവിടെ അപകടം പതിവാണ്. പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവിടെ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





