റിയാദ്: രാജ്യത്തെ എല്ലാ പള്ളികളിലും ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) പ്രാർത്ഥനകൾക്കായി ഒരുക്കങ്ങൾ നടത്താൻ നിർദേശം. ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുലത്വീഫ് അൽ ആലു ശൈഖ് ഇത് സംബന്ധിച്ച നിർദേശം മുഴുവൻ പ്രദേശങ്ങളിലെയും മന്ത്രാലയത്തിന്റെ എല്ലാ ശാഖകളോടും നിർദ്ദേശിച്ചുത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയ സർക്കുലറിൽ പള്ളികളിലെ നിസ്കാര സമയവും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ചെറിയ പെരുന്നാൾ നിസ്കാരം, ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് ശേഷം കാൽ മണിക്കൂർ കഴിഞ്ഞ് നടത്തണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഈദുൽ ഫിത്വർ പ്രാർത്ഥനയ്‌ക്കുള്ള നേരത്തെയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ, ശുചിത്വം, ഓപ്പറേഷൻ എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കുലറിൽ ആവശ്യപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




