വിദേശത്ത് നിന്ന് തിരിച്ചെത്തിയ ബന്ധുവിനെ കൂട്ടി വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘത്തിന്റെ കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

0
1360

ആലപ്പുഴ: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. സംഘത്തിന്റെ കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ പാതയിൽ പുറക്കാട് പുത്തൻ നടക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബന്ധു നിധിനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുപോകാനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിധിനെയും കാർ യാത്രക്കാരനായ നൂറനാട് പള്ളിക്കൽ ബാബു എന്നിവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക