ആഡംബരജീവിതം നയിക്കാൻ മോഷണം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

0
2273

ചെന്നൈ: ആഡംബരജീവിതം നയിക്കാൻ ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്തിയ ചെന്നൈ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അനീഷ് കുമാരി എന്ന 33 -കാരിയാണ് പിടിയിലായത്. ഇവര്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണെന്ന് അവകാശപ്പെട്ടതായും പൊലീസ് പറയുന്നു. ആളില്ലാത്ത വീട്ടിൽ കയറി പണവും സ്വര്‍ണ ആഭരണങ്ങളും മോഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തനിക്ക് ആഡംബരമായി ജീവിക്കാൻ പണം കണ്ടെത്താനാണ് മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

താൻ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണെന്നും പ്രശസ്തിക്ക് കോട്ടം തട്ടുന്നതിനാൽ തന്റെ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകരുതെന്ന് യുവതി ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. മൂന്ന് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയുമായാണ് യുവതി രക്ഷപ്പെട്ടത്. വീട്ടുടമസ്ഥയായ മാലതി തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. ഭർത്താവിനെ വിളിച്ച് പണവും സ്വര്‍ണവും എടുത്തിരുന്നോ എന്ന് അന്വേഷിച്ചുറപ്പിച്ചതോടെ, മോഷണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ദമ്പതികൾ പീർക്കൻകരനായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.