സഊദിയിൽ ബസ് മറിഞ്ഞ് തീപിടിച്ച് 20 ലധികം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്

0
15588

റിയാദ്: സഊദിയിൽ മറിഞ്ഞ് 20 ലധികം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്. മഹായില്‍ ചുരത്തില്‍ മറിഞ്ഞ ബസിന് തീപ്പിടിച്ചുവെന്നാണ് പ്രാഥമിക വിവരം. ബംഗ്ലാദേശുകാരാണ് കൂടുതലും ബസില്‍ ഉണ്ടായിരുന്നത്. ഉംറക്ക് പോകുന്നവരായിരുന്നു ഇവർ എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

21 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അബഹ അസീര്‍ ആശുപത്രി, ജര്‍മന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ബസിന്റെ ബ്രേക്കിന്റെ വെന്റിലേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ ആണ് അപകടത്തിന് കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി സബ്ഖ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇതെതുടർന്ന് ബസ് ഒരു പാലത്തിൽ ഇടിക്കുകയും മറിഞ്ഞ് തീപിടിക്കുകയുമായിരുന്നു.

സിവിൽ ഡിഫൻസ് ടീമുകളും റെഡ് ക്രസന്റും ബന്ധപ്പെട്ട സുരക്ഷാ അധികാരികളും അപകടസ്ഥലത്തേക്ക് കുതിച്ചു. മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ആശുപത്രിയിയിലേക്ക് എത്തിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭിച്ചയുടൻ “മലയാളം പ്രസ്സ്” അപ്ഡേറ്റ് ചെയ്യും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക