പെർമിറ്റ് ഇല്ലാതെ ഉംറക്ക് പോകുന്നവർ ജാഗ്രത പാലിക്കുക, പിടികൂടിയാൽ കടുത്ത പിഴ; മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ “ഉംറ” പെർമിറ്റ് പരിശോധന ശക്തമാക്കി

0
3741

മക്ക: ഉംറയുടെ കർമ്മങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ പെർമിറ്റുകളുടെ സാധുത പരിശോധന മക്ക പ്രവേശന കവാടങ്ങളിൽ ശക്തമാക്കി. റമദാനിൽ തിരക്ക് വർധിച്ചതോടെ 24 മണിക്കൂറും സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. മക്ക മേഖലയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷാ നിയന്ത്രണ പോയിന്റുകളിൽ സുരക്ഷ ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കുകയും “നുസ്‌ക്” വഴി നൽകുന്ന ഉംറ പെർമിറ്റുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ ക്ലിപ്പ് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന പട്രോളിംഗ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്. വിശുദ്ധ തലസ്ഥാനത്തിലേക്കുള്ള റോഡുകളിൽ ഗതാഗത സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചും പരിശോധന നടത്തുന്നുണ്ടെന്ന് മീഡിയ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂഷണൽ കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ മസ്‌തൂർ അൽ കതിരി പറഞ്ഞു:

ഉംറ പെർമിറ്റ് നൽകുന്നത് “നുസ്‌ക്” അപേക്ഷയിൽ നിന്നാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൂടാതെ റമദാൻ മാസത്തിൽ ഒന്നിലധികം തവണ ഉംറ ചെയ്യാൻ അനുവാദമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിശ്വാസികൾക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മന്ത്രാലയം പുറത്ത് വിട്ട വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക