റിയാദ്: സഊദി തലസ്ഥാനമായ റിയാദിലും ഇന്ന് (ഞായർ) നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തതിനെ തുടർന്ന് തെരുവുകൾ വെള്ളത്താൽ നിറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ പലയിടങ്ങളിലും ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
കാഴ്ചയെ പരിമിതപ്പെടുത്തി, സജീവമായ പൊടിക്കാറ്റിനൊപ്പം പേമാരിയ്ക്കും ആലിപ്പഴത്തിനും കാരണമാകുന്ന മഴ റിയാദ് മേഖലയിലും ഉണ്ടാകുമെന്ന് കേന്ദ്രം സൂചിപ്പിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




