ജിദ്ദ നൂറുൽഹുദാ ട്രസ്റ്റ് ഇഫ്ത്വാർ സംഗമം

0
994

ജിദ്ദ: ജിദ്ദ മുസ്‌ലിയാരങ്ങാടി ഏരിയ കൂട്ടായ്മയായ നൂറുൽഹുദാ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. സീസൺ ഹോട്ടലിൽ വെച്ച് നടന്ന പരിപാടി സക്കീർ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. അൻവർ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് പെരിഞ്ചീരിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബ്ദുൽ ലത്തീഫ് പുളിയഞ്ചാലി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദലി കാളങ്ങാടൻ്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മൽസരത്തിൽ വിജയികളായവർക്ക് ബാബു പുളിക്കൽ സമ്മാനങ്ങൾ കൈമാറി. ഫായിസ് പുളിയഞ്ചാലി ഖിറാഅത്ത് നിർവ്വഹിച്ചു. ശമീർ കരൻ്റക്കാട് സ്വാഗതവും അബ്ബാസ് കാളങ്ങാടൻ നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക