ഭാര്യയുടെ അവിഹിതബന്ധത്തിൽ പ്രവാസി മലയാളിയായ ഭർത്താവ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചു എന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നും വെളിപ്പെടുത്തിയ ന്യൂസിലാന്‍ഡുകാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാര്‍ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ മകളായിരുന്നു തനിക്ക് ഏക പ്രതീക്ഷയെന്നും ഇപ്പോൾ അതും നഷ്ടമായിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം ആത്മഹത്യ ചെയ്യാന്‍ തനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീഡിയോയില്‍ ഉട നീളം അദ്ദേഹം കരയുകയായിരുന്നു.
ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവന്‍ കൊണ്ടുപോയതായും ബൈജു രാജു ആരോപിച്ചു. ഭാര്യയുടെ സഹോദരനാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിവെച്ചതെന്നും ഇയാൾ തന്നോട് വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ മുതൽ ഭാര്യയുമായും പ്രശ്നമായെന്നും, അളിയൻ ബ്ലേഡ് കമ്പനി നടത്തുകയാണെന്നും ബൈജു വീഡിയോയിൽ പറയുന്നു. ഇതുമൂലം താൻ അളിയന്റെ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും ഇത് ഭാര്യയ്ക്ക് തന്നോട് ദേഷ്യമുണ്ടാവാൻ കാരണമായെന്നും ബൈജു പറഞ്ഞു.
നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോള്‍ അവരെല്ലാം ചേര്‍ന്ന് തന്നെ ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞു. ഇതിനിടെ ഭാര്യക്ക് വിവാഹിതനായ മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടെന്നും മകളെ തന്നില്‍ നിന്നും അകറ്റി എന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഭാര്യയുടെ കുറ്റസമ്മത വീഡിയോ ബൈജു തന്നെ വീഡിയോയിൽ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ ഭാര്യ തനിക്ക് ടോജോ എന്ന ആളുമായുള്ള ബന്ധത്തെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നതിനാൽ ആണ് അയാളുമായി ബന്ധമായതിനാണ് ഇവർ വീഡിയോയിൽ പറയുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക