റിയാദ്: വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും ആയതിനാൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് എല്ലാവരോടും ആഹ്വാനം ചെയ്തു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇടിമിന്നലിനും പൊടിക്കാറ്റിനും സാക്ഷ്യം വഹിക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക മേഖല, തായിഫ്, റിയാദ്, തലസ്ഥാന നഗരി ഉൾപ്പെടെ, അസിർ, അൽ-ബാഹ, ജിസാൻ, നജ്‌റാൻ, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, അൽ-ഖസിം, അൽ-ഷർഖിയ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജിദ്ദ, റാബിഗ് എന്നിവയുൾപ്പെടെ മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് കാരണമായ കാറ്റിനൊപ്പം മിതമായ മഴ ലഭിക്കും.
മദീന, തബൂക്ക് പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കും.




