ദുബൈ: മഹ്സൂസ് നടത്തിയ 120-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് മില്യണയറായി ഇന്ത്യന്‍ പ്രവാസി. 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് സഊദി അറേബ്യയിൽ താമസിക്കുന്ന പ്രദീപ് ആണ്. മഹ്സൂസ് പ്രൈസ് സ്ട്രക്ച്ചര്‍ പുതുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 15 വര്‍ഷമായി സഊദി അറേബ്യയിലാണ് പ്രദീപ് ജീവിക്കുന്നത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഈ മാര്‍ച്ചിൽ മഹ്സൂസ് അക്കൗണ്ട് തുടങ്ങിയ പ്രദീപ്, മൂന്നു തവണയെ മത്സരത്തിൽ പങ്കെടുത്തിട്ടുള്ളൂ. മലയാളിയായ പ്രദീപിന് 21 വയസ്സുകാരിയായ ഒരു മകളുണ്ട്. 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ മഹ്സൂസിന്‍റെ ആദ്യത്തെ ഗ്യാരണ്ടീഡ് മില്യണയറും ഒരു മലയാളിയായിരുന്നു.
“ഇതൊരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെ തോന്നിക്കുന്നു. നാട്ടിൽ വീട് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇനി അത് കൂടുതൽ എളുപ്പമാകും. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ഭാഗ്യമാണ്. ഞാന്‍ ഈ പണം സൂക്ഷിച്ച് ഉപയോഗിക്കും. വീട് വാങ്ങിയതിന് ശേഷമുള്ള പണം ഞാൻ അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെലവാക്കും. അവരാണ് എന്നെ എപ്പോഴും പിന്തുണയ്ക്കുന്നത്. എന്‍റെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ സഹായിച്ചതിന് മഹ്സൂസിന് നന്ദി പറയുന്നു” – പ്രദീപ് പറഞ്ഞു.
120-ാമത്തെ നറുക്കെടുപ്പിൽ 27 പേര്‍ രണ്ടാം സ്ഥാനം നേടി. അഞ്ചിൽ നാല് അക്കങ്ങള്‍ ഇവര്‍ കൃത്യമായി പ്രവചിച്ചു. രണ്ടാം സമ്മാനമായ 2 ലക്ഷം ദിര്‍ഹം പങ്കിടുമ്പോള്‍ 7407 ദിര്‍ഹം വീതം എല്ലാവര്‍ക്കും ലഭിക്കും. അഞ്ചിൽ മൂന്ന് അക്കങ്ങള്‍ ഒരുപോലെയായ 1392 പേര്‍ക്ക് 250 ദിര്‍ഹം വീതം ലഭിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക