സഊദിയിൽ പിക്കപ്പ് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്ക്‌; ഒരാളുടെ നില ഗുരുതരം

0
1235

അല്‍ബാഹ: അല്‍ബാഹയിൽ പിക്കപ്പ് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്ക്‌. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

മന്ദഖ്-ടൂറിസ്റ്റ് റോഡില്‍ അല്‍ജൗഫാ ജംഗ്ഷനിലാണ് അപകടം. സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും റെഡ് ക്രസന്റ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ അല്‍ബാഹ കിംഗ് ഫഹദ്, മന്ദഖ് ആശുപത്രികളിലേക്ക് നീക്കി.