സഊദി സന്ദർശക വിസ നീട്ടിയെന്ന സന്ദേശം; കാത്തിരുന്നാൽ പണി കിട്ടും

0
5032

റിയാദ്: സഊദി അറേബ്യയില്‍ ഫാമിലി സന്ദര്‍ശക വിസയിലുള്ളവരുടെ വിസാ കാലാവധി സ്വമേധയാ നീട്ടിലഭിച്ചുവെന്ന് പ്രചരണത്തിൽ സന്തോഷിക്കണ്ട. സഊദി സിസ്റ്റത്തിൽ വന്ന ചില ടെക്നിക്കൽ പ്രശ്നം ആണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ജോർദാനിൽ പോയി മൂന്ന് മാസത്തേക്ക് വിസ പുതുക്കിയവർക്ക് ഒരു വർഷം വരെ വിസ പുതുക്കിയതായി കാണാൻ കഴിഞ്ഞതായും
ഇന്ന് ജോർദാനിലേക്ക് പോയി വിസ പുതുക്കിയവർക്ക് ഒരു വർഷത്തേക്ക് പുതുക്കിയതായും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പലർക്കും സമാനമായ അനുഭവം ഉണ്ടായതയി പങ്ക് വെച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നാലെ, അബശ്‌റില്‍ നോക്കിയപ്പോള്‍ വിസാ കാലാവധി നീട്ടിയതായി കാണുന്നുവെന്ന സന്ദേശം വ്യാപകമായി പ്രചരിച്ചു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് താത്കാലിക ടെക്നിക്കൽ പ്രശ്നം ആണെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിൽ വല്ല സൗജന്യവും ഉണ്ടായിരുന്നുവെങ്കിൽ സഊദി അധികൃതർ തന്നെ ഇക്കാര്യം ഔദ്യോഗിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുമായിരുന്നു.

മൊബൈലില്‍ അബ്ശിര്‍ ലോഗിന്‍ ചെയ്താല്‍ മാനേജ് വിസിറ്റ് വിസ സെക് ഷനില്‍ മള്‍ട്ടിപ്പിള്‍ വിസ എന്‍ട്രി തീയതിയും ഒരു വര്‍ഷത്തെ എക്‌സ്പയറി തീയതിയും കാണിക്കുന്നുണ്ട്. എന്നാല്‍ കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത് എക്‌സ്റ്റന്‍ഡ് ഫാമിലി ടാബിനു കീഴില്‍ നോട്ട് എലിജിബിള്‍ ഫോര്‍ എക്‌സ്റ്റന്‍ഷന്‍ പരിശോധിച്ചാല്‍ സഊദിയില്‍ പ്രവേശിച്ച തീയതിയും വിസിറ്റ് വിസ കാലാവധി തീരുന്ന തീയതിയും കാണാം. അതിനാൽ നിലവിലെ സാഹചര്യത്തിൽ വിസ പുതുങ്ങിയെന്ന് കരുതി നിൽക്കുന്നവർ അത് കണക്കാക്കി നിൽക്കാതെ അബ്ഷിറിൽ ലോഗിൻ ചെയ്ത് വീണ്ടും ഉറപ്പ് വരുത്തുന്നത് നന്നാകും.

അല്ലെങ്കിൽ, യഥാർത്ഥ വിസ കാലാവധി കഴിയുകയും പിന്നീട് കുടുംബം വിസയിലെ ഓരോ പാസ്പോർട്ടിനും നിശ്ചിത തുക പിഴ അടക്കേണ്ടി വരും. അതിന് ഇട വരുത്താതെ നിലവിലെ സാഹചര്യത്തിൽ തിയ്യതി വീണ്ടും വീണ്ടും ഉറപ്പ് വരുത്തുന്നത് ഉചിതമാകും. നിലവിൽ സഊദി മൾട്ടിപ്പിൽ സന്ദർശക വിസ മൂന്ന് മാസം കഴിഞ്ഞാൽ സഊദിക്ക് പുറത്തു പോയി തിരിച്ചു വന്നാൽ മാത്രമേ വീണ്ടും മൂന്ന് മാസത്തേക്ക് പുതുങ്ങി കിട്ടുകയുള്ളൂ. സാധാരണയായി ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ പോയി തിരിച്ചു വരികയാണ് സാധാരണ മലയാളി പ്രവാസി കുടുംബങ്ങൾ ചെയ്യുന്നത്.

കുറഞ്ഞ നിരക്കിൽ സഊദി ഫാമിലി മൾട്ടിപ്പിൽ വിസ പുതുക്കാൻ ബഹ്‌റൈനിൽ പോയി തിരിച്ചു വരാം.

കൂടുതൽ വിവരങ്ങൾക്ക്

Journeys world travels and Limousine

http://wa.me/+966503347439
http://wa.me/+97334436073

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക