റിയാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം മോഷ്ടിച്ചതിന് വിസിറ്റ് വിസയിലുള്ള യുവതിയടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. പിടിയിലായവരിൽ രണ്ട് പേർ സഊദി പൗരന്മാരാണ്. അറസ്റ്റിലയ സന്ദർശക വിസയിലുള്ള യുവതി കെനിയൻ കെനിയൻ പൗരയാണെന്നും റിയാദ് പോലീസ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയ മറ്റൊരു വാഹനവും നിരോധിക്കപ്പെട്ട 34 ഗുളികകളും 18 നാർക്കോട്ടിക് ആംഫെറ്റാമൈൻ ഗുളികകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.
മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പോലീസ് പുറത്ത് വിട്ട ഫോട്ടോ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക