വൻ ഓഫറുമായി ഇൻഡിഗോ; വെറും 250 റിയാലിന് നാട്ടിലേക്ക് പറക്കാം

0
12298

ദമാം: പ്രവാസികൾക്ക് വൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. ദമാമിൽ നിന്ന് കോഴിക്കോട് സെക്റ്ററിലാണ് വൻ ഓഫർ. വെറും 270 റിയാലിന് കോഴിക്കോട്ടേക്ക് പറക്കുവാനുള്ള ഓഫർ ആണ് ഇൻഡിഗോ എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ദമാമിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആണ് ഇൻഡിഗോ എയർലൈൻസ് നടത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാസം 27 മുതൽ 31 വരെയുള്ള തിയ്യതികളിലാണ് ടിക്കറ്റ് വൻ വിലക്കുറവിൽ നൽകുന്നത്. ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് 270 റിയാൽ നിരക്കിലാണ് ടിക്കറ്റ്. ഇൻഡിഗോ എയറിന്റെ വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാണ്. ഇന്ത്യൻ രൂപയിൽ ആറായിരം രൂപയാണ് സൈറ്റിൽ കാണിക്കുന്നത്. ഈ മാസം 27 മുതൽ 31 വരെയുള്ള എല്ലാ ദിവസങ്ങളിലും ഇതേ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്.

ഇതേ സെക്റ്ററിൽ പ്രസ്തുത ദിവസങ്ങളിൽ തന്നെ ഫ്ലെക്സി ടിക്കറ്റ് നിരക്ക് 318 റിയാലും സൂപ്പർ ടിക്കറ്റ് നിരക്ക് 640 റിയാലുമാണ് നിരക്ക്. പ്രവാസികൾക്ക് ഏറെ ഗുണം ലഭിക്കുന്ന ടിക്കറ്റ് നിരക്കിൽ ആണ് ഇപ്പോൾ ടിക്കറ്റ് ലഭ്യമാകുന്നത്. അതെ സമയം, ഇതേ ടിക്കറ്റ് ചില ട്രാവൽ ഏജൻസികൾ 250 റിയാലിന് നൽകുന്ന പരസ്യങ്ങളും സോഷ്യൽ മീഡിയകളിൽ വ്യാപകമാണ്. ടിക്കറ്റ് വേണ്ടവർ ഇൻഡിഗോ എയറിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ലിങ്കിൽ കയറാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇപ്പോൾ വെബിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്കുകൾ താഴെ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക