മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 277 നിയമലംഘനങ്ങൾ കണ്ടെത്തി

0
297

മദീന: മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 277 നിയമലംഘനങ്ങൾ കണ്ടെത്തി.

റംസാൻ ഭക്ഷണ സാധനങ്ങളുടെ ലഭ്യത നിരീക്ഷിക്കാനും വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാലഹരണ തീയതി ഉറപ്പാക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധനകൾ നടത്തുന്നത്.

വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വില ടാഗുകളും സ്റ്റിക്കറുകളും ഉണ്ടെന്നും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന റാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വില കൗണ്ടറുകളിൽ ഈടാക്കുന്ന വിലയ്ക്ക് തുല്യമാണെന്നും ഓഫറുകൾ ശരിയാണെന്നും പരിശോധന ഉറപ്പാക്കുന്നു.

മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി.ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6,133 സ്ഥാപനങ്ങൾ ഇതിനകം പരിശോധനകൾ നടത്തി.