ഗ്യാസ് ചോർച്ചയുണ്ടായാൽ 4 കാര്യങ്ങൾ ഉടൻ പാലിക്കണമെന്ന്; സഊദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് ശ്രദ്ധിക്കണം

0
2340

റിയാദ്: വാതക ചോർച്ചയുണ്ടായാൽ ഉടനടി ചെയ്യേണ്ട 4 നിർബന്ധ കാര്യങ്ങൾ വ്യക്തമാക്കി സഊദി സിവിൽ ഡിഫൻസ്. നിങ്ങളുടെ സുരക്ഷയ്ക്കായി.. വാതക ചോർച്ചയുണ്ടായാൽ ശരിയായ പെരുമാറ്റത്തെക്കുറിച്ച് അറിയുക.. പ്രതിരോധമാണ് സുരക്ഷ എന്ന ലേബലിൽ ആണ് ഗ്യാസ് ലീക് ആയാൽ വേണ്ട നുറുങ്ങുകൾ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വാതക ചോർച്ചയുണ്ടായാൽ ഒരു വ്യക്തി നാല് ഘട്ടങ്ങൾ എടുക്കണമെന്ന് ട്വിറ്ററിൽ വ്യക്തമാക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗ്യാസ് ചോർച്ച അനുഭവപ്പെട്ടാൽ ഇലക്ട്രിക് സ്വിച്ചുകളും ലൈറ്ററുകളും ഉപയോഗിക്കരുത് എന്നതാണ്.

ഗ്യാസ് ചോർച്ച ഉണ്ടായാൽ ഇലക്‌ട്രിക് സ്വിച്ചുകളും ലൈറ്ററുകളും ഉപയോഗിക്കാതിരിക്കുക, സ്പാർക്കുകളുടെ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക, എല്ലാ ആളുകളെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ പ്രവർത്തിക്കുക എന്നിവ നിർബന്ധമായും ഉടനടി പാലിക്കണം.

മാത്രമല്ല, മുൻകരുതൽ എന്നോണം ഗ്യാസ് വാൽവ് നിർബന്ധമായും അടച്ചിരിക്കണമെന്നും വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും സാവധാനം തുറക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക