റമസാൻ: കഅ്ബയുടെ കിസ്‌വയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി

0
1063

മക്ക: കഅ്ബയുടെ കിസ്‌വയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി. കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സ് ഫോർ ഹോളി കഅ്ബ കിസ്‌വയുടെ നേതൃത്വത്തിലാണ് മിനുക്കുപണികൾ പൂർത്തായാക്കിയത്.

കഅ്ബയുടെ ചുറ്റുഭാഗത്തും കിസ്‌വ മൂന്നു മീറ്റർ ഉയർത്തിക്കെട്ടി. അത് ഭാഗങ്ങളിലേക്ക് ചുരുട്ടിവെക്കുകയാണ് ചെയ്യാറുള്ളതെന്ന് മെയിന്റനൻസ് വിഭാഗം ഡയറക്ടർ ഹഫദ് അൽജാബിരി പറഞ്ഞു. ഇരു ഹറം മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസുദൈസിന്റെ നിർദേശപ്രകാരം ഹജറുൽ അസ്‌വദിന്റെയും റുക്‌നുൽ യമാനിയുടെയും ചുറ്റുഭാഗത്തെ കിസ്‌വ ഭാഗങ്ങൾ മാറ്റുകയും ചെയ്തിട്ടുണ്ട്.

കിസ്‌വയിൽ ആവശ്യമായ സമയത്തെല്ലാം അറ്റകുറ്റപ്പണികൾ നടത്താറുണ്ടെന്നും ഇതിനായി പ്രത്യേക വിഭാഗത്തെ നിയമിച്ചിട്ടുണ്ടെന്നും കിസ്‌വയുടെ എല്ലാ ഭാഗങ്ങളും അതിന്റെ കൊളുത്തുമെല്ലാം നിരന്തരം പരിശോധിക്കുന്നുണ്ടെന്നും കോംപ്ലക്‌സ് സെക്രട്ടറി എൻജിനീയർ അംജദ് അൽഹാസിമി വ്യക്തമാക്കി.