മക്ക: കുട്ടികളുടെ കൈകളിൽ ബാന്റുകൾ ഘടിപ്പിച്ച് ഇരുഹറം കാര്യാലയ ജനറൽ പ്രസിഡൻസി. കുട്ടികൾ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞാൽ അവരെ കണ്ടെത്താൻ എളുപ്പത്തിൽ തിരിച്ചറിയാനാകും.
ബാന്റുകളിൽ കുട്ടിയുടെ പേരും മാതാപിതാക്കളുടെ ബന്ധപ്പെടാനുള്ള നമ്പറും എഴുതിയിട്ടുണ്ട്. കുട്ടികളുമായി ഹറം സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് ആശങ്കകളില്ലാതെ സമാധാനപരമായ ചടങ്ങുകൾ നടത്താൻ ഇത് ഏറെ സഹായകമാകും. ഹറമിന്റെ ഓരോ കോണിലും നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതിനകം കാണാതായ നിരവധി കുട്ടികളെ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകർ പറഞ്ഞു.