റിയാദ്: സ്വകാര്യ മേഖലയിൽ സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സഊദിയിലെ മുഴുവൻ കണ്ണടക്കടകളിലെയും സൗദിവൽക്കരണ നടപടികൾ ഇന്നു പ്രാബല്യത്തിലായതായി മാനവശേഷി വികസന സാമൂഹ്യ ക്ഷേമ വകുപ്പ് അറിയിച്ചു.
ഈ മേഖലയിൽ മുമ്പു പ്രഖ്യാപിച്ച സൗദിവൽക്കരണ കാലാവധി നീട്ടി നൽകിയതായിരുന്നു. ആ കാലാവധി ഇന്ന് അവസാനിച്ചു.
നാലോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളിൽ മെഡിക്കൽ ഓപ്‌റ്റോമെട്രിസ്റ്റ് ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ, എന്നീ രണ്ടു തസ്തികകളിലും 50 ശതമാനം സൗദിവൽക്കരണം ഇന്നു മുതൽ നടപ്പിലാക്കിയിരിക്കണം.
ഓരോ മേഖലയിലും ജോലി അന്വേഷിക്കുന്നരെ കണ്ടെത്തുക, ട്രയ്‌നിംഗ് നൽകുക തൊഴിൽ മേഖലയിലേക്കിറങ്ങാൻ തയ്യാറാക്കുക, സൗദിവൽക്കരണം നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയവ അതിൽ ചിലതാണ്.




