തമിഴ്‌നാട് സ്വദേശിയെ സഊദിയിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി

0
1792

ജുബൈൽ: തമിഴ്‌നാട് സ്വദേശിയെ ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി. തിരുച്ചിറപ്പള്ളി സുന്ദമ്പട്ടി സ്വദേശി കറുപ്പയ്യൻ കരുണാനിധിയെ (48) ആണ്​ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടത്​. ജുബൈൽ തുറമുഖത്തെ ജീവനക്കാരനായിരുന്നു.

പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.