റിയാദ്: തലസ്ഥാന നഗരിയായ റിയാദിൽ കനത്ത മഴ. കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. ഇന്ന് ഉച്ചക്ക് ശേഷം പലയിടങ്ങളിലായി ആരംഭിച്ച മഴ വൈകീട്ടോടെ ശക്തമാകുകയായിരുന്നു. മഴ ഇപ്പോഴും തുടരുകയാണ്. റിയാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന്, ബുധനാഴ്ച, റിയാദ്, കിഴക്കൻ മേഖലകളിൽ അർദ്ധരാത്രി വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്നതിനാൽ കിഴക്കൻ മേഖലയിൽ മുന്നറിയിപ്പ് നില കേന്ദ്രം ഉയർത്തി. ഉപരിതല കാറ്റ്, ആലിപ്പഴം, പേമാരി, ദൃശ്യപരതയുടെ അഭാവം എന്നിവയും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
അൽ ഹാരിഖ്, അൽ ഖർജ്, അൽ-റെയ്ൻ, മുസാഹിമിയ, ഹോത്ത ബാനി തമീം, അൽ അഫ്ലാജ്, സുലൈൽ ഉൾപ്പെടെ റിയാദ് മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
കനത്ത മഴ മഴവെള്ളപ്പാച്ചിലിനും മറ്റും കാരണമാകുമെന്നും ഇവിടങ്ങളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. റിയാദിൽ ആലിപ്പഴ വർഷത്തോടെ പെയ്യുന്ന കനത്ത മഴയുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വീഡിയോകൾ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക