റിയാദ്: കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട്
ജിസാനില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികളെ കാണാതായി. തെരച്ചിലില്‍ ഒരു മൃതദേഹം കണ്ടെടുത്തു. വാദി വാസിഇലായിരുന്നു സംഭവം.
തിനെ തുടര്‍ന്ന് മാതാപിതാക്കളുടെ കണ്‍മുന്നില്‍വെച്ചാണ് കുട്ടികളെ ഒഴുക്കില്‍പെട്ട് കാണാതായത്.
ജിസാനിലെ സ്വബ്‍യയിലുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം പിന്നീട് തെരച്ചിലില്‍ കണ്ടെടുത്തു. പിക്കപ്പ് വാഹനം അപകടത്തില്‍പെട്ട സ്ഥലത്തു നിന്ന് ഏറെ അകലെ നിന്നാണ് സിവില്‍ ഡിഫന്‍സ് സംഘം മൃതദേഹം കണ്ടെടുത്തത്. മറ്റ് കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. നേരത്തെയും ഈ പ്രദേശത്ത് അപകടങ്ങുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.