കണ്ണീർ ഒപ്പുന്ന പ്രവാസികളെ…… ജമീല താത്തയുടെ ഈ കണ്ണീർ ഒന്ന് തുടക്കുമോ…….; പ്രവാസം നിർത്തി നാട് പിടിച്ച ഇവർ 66 ആം വയസിൽ വീണ്ടും പ്രവാസിയായി, കാരണം ഏവരുടെയും നെഞ്ച് തകർക്കും, ഇനി ഒരൊറ്റ ആഗ്രഹം മാത്രം

0
5723

ദുബൈ: പ്രവാസലോകത്ത് കദന കഥകൾ ധാരാളം കേൾക്കാറുണ്ടെങ്കിലും ജമീല താത്തയുടെ ഈ കഥ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. പ്രവാസികൾ ചോര നീരാക്കി കുടുംബം പോറ്റാൻ കടൽ കടന്ന് ഇവിടെ എത്തി വർഷങ്ങളോളം തനിച്ച് ജീവിച്ച് തിരിച്ചെത്തുമ്പോൾ ആട്ടും തുപ്പും മാത്രമാകുമെന്ന കഥകൾ ധാരാളം പലരും കെട്ടിട്ടുണ്ടാകും. അത്തരമൊരു കഥയാണ് ഈ ജമീല താത്തയുടേത്. ജീവിതം മുഴുവൻ ഈ മണലാരുണ്യത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയായതെല്ലാം ഏക മകൾക്കും പേരകുട്ടികൾക്കും നൽകിയപ്പോഴും സ്വന്തമായി എന്ന് പറയാൻ ഒന്നുമില്ലായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതാണ് ഇപ്പോൾ ഈ ഗതി വരുത്തി വെച്ചത്. മുഴുവൻ സാമ്പാദ്യവും മകൾക്കും മകളുടെ മകൾക്കുമായി നൽകിയെങ്കിലും ഒടുവിൽ മകളുടെ ഭർത്താവ് ആ വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഇടറുന്ന ഹൃദയത്തോടെയും ഒലിക്കുന്ന കണ്ണുകളോടെയും ആയിരിക്കണം അവിടെ നിന്ന് ഇറങ്ങിയത്. ഒടുവിൽ ഇതാ വീണ്ടും 66 ആം വയസിൽ പ്രവാസിയായി വീണ്ടും കടൽ കടന്ന് ഗൾഫിലെത്തി. മാധ്യമ പ്രവർത്തകൻ അരുൺ രാഘവൻ ആണ് ഈ പച്ചയായ യാഥാർഥ്യം പുറം ലോകത്തെ അറിയിച്ചത്. 66 ആം വയസിൽ ജമീല താത്തയുടെ എക ആഗ്രഹം സ്വന്തമായി എന്ന് പറയാൻ ഒറ്റ മുറിയെങ്കിലും വേണമെന്നാണ്. അരുൺ രാഘവൻ ഫേസ്ബുക്കിൽ കുറിച്ച പച്ചയായ യാഥാർഥ്യങ്ങളുടെ വരികൾ ഇങ്ങനെ വായിക്കാം 👇

കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാം…

ഇരുപത്തിരണ്ടാംവയസ്സിൽ ഭർത്താവ് ഉപേക്ഷിച്ച ജമീല ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കാൻ കടൽ കടന്നതാണ്. അറബി വീട്ടിൽ പണിയെടുത്തകാശുകൊണ്ട് മകളെയും ആ മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചയച്ചപ്പോഴേക്ക് ജമീലയ്ക്ക് വയസ്സ് അറുപതായി. ആരോഗ്യം മോശമായപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ ഗൾഫുകാരിക്കു കിട്ടിയ പതിവു സ്വീകരണവും സ്നേഹമൊന്നും ഇത്തവണ ഉണ്ടായില്ല. വാര്‍ദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന വരുമാനം നിലച്ചൊരു പ്രവാസിമാത്രമായി അവർ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രായമായ ഉമ്മ അവരുടെ സ്റ്റാറ്റസിനു ചേരാതെയായി.. ഒരു രാത്രിയിൽ ഏക മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ടു.

ഒരു നിവൃത്തിയുമില്ലാതായപ്പോൾ അറുപത്തിയാറാം വയസ്സിൽ അവർ വീണ്ടും ജോലിതേടി ഗൾഫിലെത്തി. കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീട്, ആ ലക്ഷ്യവുമായാണ് അവരെത്തിയത്. രണ്ടു വർഷത്തിനിടെ ദിവസേന നാലും അഞ്ചും വീടുകൾ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് എങ്ങനെയൊക്കെയോ നാട്ടിൽ മൂന്ന് സെൻറ് സ്ഥലം സ്വന്തമാക്കി. പക്ഷെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രവാസി മലയാളികളുടെ സഹായം തേടുകയാണവർ.

പ്രവാസികള്‍ പലരും സ്വയം ജീവിക്കാന്‍ മറന്ന് പോയവരാണ്. സ്വന്തം കുടുംബം വളർത്താൻ ബന്ധങ്ങളെ പിണക്കാതിരിക്കാൻ മുണ്ടു മുറുക്കി ഉടുത്തവർ. അവരിൽ ഒരാൾ മാത്രമാണ് ജമീല. പ്രവാസം നിർത്തിവന്ന പ്രവാസി കറവ വറ്റിയ പശുവിനെ പോലെയെന്നൊക്കെ കേൾക്കുമ്പോൾ ചിരിവന്നേക്കാം. അഞ്ചുമിനുട്ട് ആ ഉമ്മയോട് സംസാരിച്ചിക്കുമ്പോൾ ചിരി വേദനയായി മാറും
Arun Raghavan
Editoreal

ജമീലതാത്തയുടെ നമ്പർ കൂടി ഇതോടൊപ്പം വെക്കുന്നു (0566728300). അരുൺ രാഘവൻ ജമീല താത്തയുമായി നടത്തിയ അഭിമുഖ വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിൽ നിന്നും ഇറക്കിവിട്ട അറുപത്തിയാറുകാരി ജോലിതേടി ഗൾഫിലെത്തി

Posted by Arun Raghavan on Monday, 13 March 2023