ജനാധിപത്യവും, മതേതരത്വവും ബഹുസ്വരതയും ഇന്ത്യയിൽ വെല്ലു വിളി നേരിടുന്നു: കെഎൻഎ ഖാദർ

0
986

ജുബൈൽ/സഊദി അറേബ്യ: ഇന്ത്യൻ ഭരണ ഘടന തുടങ്ങുന്നത് തന്നെ ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന് പറഞ്ഞു കൊണ്ടാണെന്നും അത് തന്നെയാണ് നമ്മുടെ മുഖ മുദ്രയെങ്കിലും ജനാധിപത്യവും, മതേതരത്വവും ബഹുസ്വരതയും ഇന്ത്യയിൽ ഇന്ന് വെല്ലു വിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സിമിതി അംഗവും മുൻ എം എൽ എ യുമായ അഡ്വ: കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണഘടനയിൽ വിഭാവനം ചെയ്തതിന്റെ വിപരീതമായ പ്രവർത്തനങ്ങളാണ് ഇന്ത്യയിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യൻ ജനാധിപത്യം, പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ച സമ്മേളനം കിഴക്കൻ മേഖല കെ എം സി സി സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘടനം ചെയ്തു. സനൽ കുമാർ (ഇന്ത്യൻ സ്‌കൂൾ ജുബൈൽ) ചടങ്ങിന് ആശംസകൾ നേർന്നു. മുഹമ്മദ് കുട്ടി മാവൂർ ഖിറാഅത് അവതരിപ്പിച്ചു. നൗഷാദ് കെ എസ് പുരം അവതാരകനായിരുന്നു. ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും ട്രഷറർ ശിഹാബ് കൊടുവള്ളി നന്ദിയും പറഞ്ഞു.

ചടങ്ങിൽ വിവിധ സംഘടന പ്രതിനിധികളായ സിദ്ധീഖ് പാണ്ടികശാല, റഹ്മാൻ കാരയാട്, ലക്ഷമണൻ, പ്രണീത്, നൂഹ് പാപ്പിനശ്ശേരി, സലാം ആലപ്പുഴ, സൈതലവി പരപ്പനങ്ങാടി, സിറാജ് ആലുവ, ഒ.പി ഹബീബ്, ഷിബു കവലയിൽ, അസീസ് ഉണ്യാൽ, ശരീഫ് ആലുവ, ശിഹാബ് കായം കുളം, മനാഫ് മാത്തോട്ടം, ശരീഫ് മണ്ണൂർ, മുഫീദ് കൂരിയാടൻ, നവാഫ്, സലിം കടലുണ്ടി, അബ്ദുൽ കരിം ഖാസിമി, റഊഫ്, ജയൻ തച്ചംപ്പാറ, സലിം ആലപ്പുഴ, ബൈജു അഞ്ചൽ, തോമസ് മാത്യു മാമൂടൻ, സൈഫുദ്ധീൻ എന്നിവർ സംബന്ധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക