ജിദ്ദ: അൽ ഷാത്തി ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഏരിയ കെഎംസിസി പ്രസിഡണ്ട് സൈതലവി അധ്യക്ഷത വഹിച്ചു. കെഎംസിസി കാസർകോട് ജില്ല ജനറൽ സെക്രട്ടറി അബ്ദുല്ലഹിറ്റാച്ചി പരിപാടി ഉദ്ഘാടനം ചെയ്തു പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്ക് മാറുന്നത് പ്രസ്ഥാനത്തെ ഒന്നും കൂടി ശക്തമാക്കും എന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഉമർ ഹാജി, യൂനുസ് കുരിക്കൾ വാളനി, ടി. കെ ബഷീർ, സി. ടി ഹാരിസ്, ജൈസൽ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. സി. പി മുജീബ് വെള്ളേരി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.