ഫ്രെഡി ചുഴലിക്കാറ്റ്: നൂറിലധികം പേർ മരിച്ചു

0
1830

മൊസാംബിക്: തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് മൊസാംബിക്കിൽ രണ്ടാം തവണയും കരയറുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏകദേശം 200 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 16 പേരെ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാന്റൈറിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രണ്ട് ടൗൺഷിപ്പുകളായ ചിലോബ്‌വെയിലും എൻദിരാൻഡെയിലും ആളുകൾക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക