ദോഹ: ഡല്‍ഹി – ദോഹ ഇന്‍ഡിഗോ എയര്‍ലൈന്‍ അടിയന്തരമായി പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. യാത്രക്കാരില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
ഇന്നു പുലര്‍ച്ചെയാണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6ഇ-1736 ദോഹ വിമാനം കറാച്ചിയിലെ ജിന്ന ടെര്‍മിനല്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും യാത്രക്കാരന്‍ മരണമടഞ്ഞതായി വിമാനത്താവളം മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതായി ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കറാച്ചിയില്‍ നിന്ന് തിരികെ നാലു മണിക്കൂറിന് ശേഷമാണ് വിമാനം ദോഹയിലെത്തിയത്. 60കാരനായ നൈജീരിയന്‍ പൗരന്‍ ആണ് മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.