കുവൈറ്റ് സിറ്റി: പുരുഷ മസാജ് സെന്ററുകളിൽ അധികൃതർ പരിശോധന നടത്തി. രാജ്യത്തെ മനുഷ്യക്കടത്തും പൊതു മര്യാദ ലംഘനവും അന്വേഷിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് റെയ്ഡ് നടത്തിയത്.
പരിശോധനയ്ക്കിടെ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പൊതു ധാർമ്മികതയ്‌ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്ക് കൈമാറിയതായി സോഷ്യൽ മീഡിയ വഴി അധികൃതർ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.