യാത്രക്കാരൻ വിമാനത്തിൽ മരിച്ചു; ഖത്തറിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ അടിയന്തര ലാന്റിംഗ്

0
2585

കറാച്ചി/പാകിസ്ഥാൻ: വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഗൾഫ് രാജ്യത്തേക്ക് പുറപ്പെട്ട ഇന്ത്യൻ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ന്യൂഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനനമാണ് അടിയന്തരമായി ഇറക്കിയത്. നൈജീരിയൻ പൗരനായ അബ്ദുള്ള എന്നയാളാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കിടെ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെടുകയും ഇത് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാർ കറാച്ചിയിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. മാനുഷിക അടിസ്ഥാനത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. അനുമതി ലഭിച്ചതിന് ശേഷം വിമാനം കറാച്ചിയിലെ ജിന്ന ടെർമിനൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി.

തുടർന്ന് ഇവിടെ എത്തിയ മെഡിക്കൽ പ്രൊഫഷണലുകൾ അബ്ദുള്ളയെ പരിശോധിക്കുകയും വിമാനത്തിൽ വെച്ച് തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം ദോഹയിലേക്കുള്ള യാത്ര പുനരാരംഭിച്ചു. വിമാനം എമർജൻസി ലാൻഡ് ചെയ്‌തെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് എയർപോർട്ട് മെഡിക്കൽ ടീം അറിയിച്ചു. ഞായറാഴ്ച രാത്രി 10.17-നാണ് വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടിരുന്നത്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വിമാനത്തിലെ മറ്റ് യാത്രക്കാരെ മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക