സഊദി പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി

0
2284

മൂവാറ്റുപുഴ: സഊദി അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി. മൂവാറ്റുപുഴ പായിപ്ര മേക്കാലിൽ മൈതീൻ (37) ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മാസങ്ങൾക്ക്‌ മുമ്പ് ശാരീരിക അസ്വസ്ത കാരണം നാട്ടിൽ പോയതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ ഫസീല ജുബൈൽ കിംസ്‌ ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നഴ്സായിരുന്നു. ഏഴും നാലും വയസ്സുള്ള രണ്ട്‌ പെൺമക്കളുണ്ട്‌. ആശ്രയ മുവാറ്റുപുഴ പ്രവാസി സംഘം ദമാം അംഗമായിരുന്നു.