കുഴൽപണക്കേസിൽ സഊദിയിൽ മലയാളി അറസ്റ്റിൽ

0
4912

റിയാദ്: അനധികൃതമായി പണം കടത്തിയ കേസിൽ മലയാളി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് കിഴക്കൻ സഊദിയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. സഊദിയിൽ നിന്നും ദുബൈയിലേക്ക് അനധികൃതമായി പണം കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. സഹായം അഭ്യർത്ഥിച്ച് ഇദ്ദേഹം ജയിലിൽ നിന്ന് ബന്ധപ്പെട്ടതായി സാമൂഹ്യപ്രവർത്തകൻ വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജയിലിൽ നിന്നാണ് വിളിക്കുന്നത് എന്ന മുഖവുരയോടെ സംസാരം തുടങ്ങിയ അദ്ദേഹം, നാട്ടിൽ പോകാൻ സഹായിക്കണം എന്ന് ആവശ്യവുമായാണ് സംസാരം ആരംഭിച്ചതെന്ന് സാമൂഹ്യപ്രവർത്തകൻ വെളിപ്പെടുത്തി. വാത സംബന്ധമായ അസുഖമുള്ള ആളാണെന്നും വല്ലാതെ ബുദ്ധിമുട്ടുന്നുവെന്നും പറഞ്ഞ പ്രതി, പിടിക്കപ്പെട്ട സാഹചര്യവും സാമൂഹ്യപ്രവർത്തകനുമായി പങ്ക് വെച്ചു. സഊദിയിൽ നിന്നും ദുബൈയിലേക്ക് അനധികൃതമായി പണം കൊണ്ടുപോയതിനാണ് ഇദ്ദേഹം ജയിലിലായത്.

ഇപ്പോൾ പൊതുമാപ്പ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമയമാണെന്നും നാട്ടിലേക്ക് പോകണമെന്നും ആഗ്രഹം അറിയിച്ച ഇദ്ദേഹം കയ്യിൽ ടിക്കറ്റിനായി കാശില്ല എന്നും ആയിരത്തി അഞ്ഞൂറ് റിയാൽ വേണമെന്നും കയ്യിൽ കുറച്ചു കാശുണ്ട് ബാക്കി തികയില്ലെന്നും അതുണ്ടെങ്കിൽ എനിക്ക് താമസിയാതെ നാട്ടിലേക്ക് പോകാനാകുമെന്നുമാണ് സാമൂഹ്യപ്രവർത്തകനോട് ആഗ്രഹം പ്രകടിപ്പിച്ചത്. ഇവിടെ ജയിലിൽ നിന്നും പ്രതികളെ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്നും ഇവിടെ ജയിൽ നിറഞ്ഞതിനാൽ സ്ഥലം ഇല്ലെന്നുമുള്ള കാരണമാണ് കേൾക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇതിനിടെ, ജയിലിൽ കിടന്നു ഖുർആൻ പഠിക്കുകയും ചെയ്തു. അതിന്റെ ഒരിളവ് കൂടി ലഭിച്ചേക്കും. ഇതിനകം, ഇത്തരത്തിൽ ഖുർആൻ പഠിച്ച രണ്ടു മലയാളികൾ അടുത്തായി നാട്ടിലേക്ക് പോയി എന്നും അയാൾ വെളിപ്പെടുത്തി. ബാക്കി കാര്യങ്ങൾ പറഞ്ഞു തീരും മുമ്പായി ടെലിഫോൺ ചെയ്യാനുള്ള ജയിലിലെ അനുവദിച്ച സമയം കഴിഞ്ഞു സംസാരം ഇടയ്ക്കു വെച്ച് മുറിയുകയായിരുന്നു. സമാനമായ കേസുകളിൽ ഉൾപ്പെട്ട ഏതാനും മലയാളികൾ കൂടി ഇവിടെ സെന്റർ ജയിലിൽ ഉള്ളതായും സാമൂഹ്യ പ്രവർത്തകൻ വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക