സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി

0
541

അൽ അഹ്സ: സഊദി അൽ ഹസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും ഹുഫൂഫ് ഷിഫാ മെഡിക്സ് ഹെൽത്ത് കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8 മണി മുതൽ രാത്രി വരെ നടന്ന ക്യാമ്പിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന വൃക്ക സംബന്ധമായ അസുഖങ്ങളുടെ കാരണവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിലും നിരവധി പേർ പങ്കെടുത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷിഫാ മാനേജിംഗ് ഡയറക്ടർ അനസ് മുഹമ്മദിൻറെ അധ്യക്ഷതയിൽ കെഎംസിസി പ്രവിശ്യാ ട്രഷറർ അഷറഫ് ഗസൽ ഉദ്ഘാടനം ചെയ്തു. അൽ ഹസ കെഎംസിസി ഉപാധ്യക്ഷൻ അബ്ദുസ്സലാം താന്നിക്കാട്ട്, ഷിഫ മെഡിക്സ് മാനേജിംഗ് പാർട്ണർ നിയാസ് ,മാർക്കറ്റിംഗ് മാനേജർ അനസ് മുഹമ്മദ്, മുഹമ്മദ് ഷെഫിൻ, മൻസൂർ അസ്ഹദ് തുടങ്ങിയവർ സംസാരിച്ചു. ഷിഫ മെഡിക്സ് ഹെൽത്ത് കെയർ പ്രതിനിധി ഷമീർ മജീദ് സ്വാഗതവും നിയാസ് ചുക്കൻ നന്ദിയും പറഞ്ഞു

കെഎംസിസി നേതാക്കളായ സുൽഫി കുന്ദമംഗലം, സിപി നാസർ വേങ്ങര, റാഷിദ് മയ്യിൽ, മുജീബ്, അനീസ് പട്ടാമ്പി, കബീർ മുംതാസ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക