നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മലയാളിയെ കാണാതായതായി പരാതി

0
3027

ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കണ്ണൂര്‍ അയ്യപ്പന്‍മല കാഞ്ഞിരോട് കമലാലയത്തില്‍ അജേഷ് കുറിയയെ (41) ആണ് കാണാതായത്. ദുബൈയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പോകാനായി തയ്യാറെടുത്തിരുന്ന അജേഷ് സുഹൃത്തിനെ കാണാന്‍ റാസല്‍ഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയിലാണ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയത്. ഫെബ്രുവരി ആദ്യവാരം വരെ ഫോണില്‍ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ സോനാപൂര്‍ ഭാഗത്ത് കണ്ടതായി അറിയിച്ചിട്ടുണ്ട്.

അതിന് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക