ജിദ്ദ: ഐ സി എസ് ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായിരുന്ന കെ. കെ സ്വദഖത്തുള്ള മൗലവിയുടെയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റായിരുന്ന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെയും (നാദാപുരം ഓർ ) അനുസ്മരണം സംഘടിപ്പിച്ചു. ശറഫിയ്യ ഇംമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ സംഗമം സംസ്ഥാന ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അലി അക്ബർ വഹബി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി (ഐ.സി. എസ് ) ജിദ്ദ കമ്മിറ്റി പ്രസിഡൻ്റ് കെ. ടി സക്കീർ ഹുസൈൻ്റെ അധ്യക്ഷത വഹിച്ചു. ഇസ്ലാമിക വിജ്ഞാനത്തിൻ്റെ നിറകുടമായിരുന്നു കെ. കെ സ്വദഖത്തുള്ള മൗലവി എന്ന് അദ്ദേഹം പറഞ്ഞു.
താജുൽ ഉലമയുടെ ജീവ ചരിത്രത്തെ അടിസ്ഥാനമാക്കി പ്രമുഖ മാപ്പിള കവിയും ഐ.കെ. എസ്. എസ്. സ്റ്റേറ്റ് ചെയർമാനും കൂടിയായ ഉസ്താദ് എം. എച്ച് വള്ളുവെങ്ങാടും മാപ്പിളപ്പാട്ടു ഗായകൻ അജ്സൽ അമീർ ലക്ഷദ്വീപും കൂടി ഒരുമിച്ച് അവതരിപ്പിച്ച കഥാ പ്രസംഗം സദഖത്തുല്ല മൗലവിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഉപകരിച്ചു .
എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ഐ. സി. എഫ് ജിദ്ദ സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡൻ്റ് മുഹ്സിൻ സഖാഫി അഞ്ചച്ചവിടി, ഡോ. അഷ്റഫ് ( അബീർ മെഡിക്കൽ സെന്റർ), ഐ. സി. എസ് ജിദ്ദ കമ്മിറ്റി രക്ഷാധികാരി അബ്ദുറഹ്മാൻ മൗലവി മുതീരി, ഐ.സി. എസ് സഊദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഒ. കെ ഉമർ, ജി. എം ഫുർഖാനി പാനമാംഗ്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
