ജിദ്ദ: “അഭിമാനകരമായ 75 വർഷങ്ങൾ” എന്ന ശീർഷകത്തിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിൽ വിപുലമായ പരിപാടികൾ നടന്നു. ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഷറഫിയ്യയിൽ സംഘടിപ്പിച്ച പരിപാടികളിൽ നിരവധി പ്രവർത്തകർ അണിനിരന്നു.
‘മുസ്ലിം ഇന്ത്യയുടെ 75 സംവത്സരങ്ങൾ’ എന്ന ശീർഷകത്തിൽ ജിദ്ദയിലെ സാംസ്കാരിക – മത രംഗത്തെ പ്രമുഖർ പങ്കെടുത്ത ചരിത്ര സെമിനർ നടന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഹസ്സൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ മുണ്ടക്കുളം മോഡറേറ്റർ ആയിരുന്നു. അഹമദ് പാളയാട്ട്, സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ശിഹാബ് സലഫി, അനീസ്, ഗഫൂർ പൂങ്ങാടൻ, നാസർ വെളിയംകോട്, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം എന്നിർ പങ്കെടുത്തു.
‘
മുസ്ലിം ലീഗിന്റെ ചരിത്ര നാൾവഴികൾ’ ചിത്ര പ്രദർശനം രാജാജി ഹാൾ മുതൽ രാജാജി ഹാൾ വരെ ശ്രദ്ധേയമായി. മുസ്ലിം ലീഗ് ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ ക്യാൻവാസിൽ പ്രദർശിക്കപ്പെട്ടു. നിരവധി പേർ ചിത്ര പ്രദർശനം സന്ദർശിച്ചു.
രാത്രി നടന്ന പൊതു സമ്മേളനം സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സി. കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഉമ്മർ അരിപ്രാമ്പ്ര, അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഷൗക്കത്ത് ഒഴുകൂർ, ഹബീബ് കല്ലൻ, ലത്തീഫ് കാളരാന്തിരി, സൈനുൽ ആബിദ്, റസാഖ് ആനക്കായി, സകരിയ്യ ആറളം, സീതി കൊളക്കാടൻ, ഹുസ്സൈൻ കരിങ്കര, സകീർ നാലകത്ത്, നസീർ വാവക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും എ. കെ ബാവ വേങ്ങര നന്ദിയും പറഞ്ഞു. തുടർന്ന് ജിദ്ദയിലെ പ്രമുഖ കലാകാരൻമാർ അണിനിരന്ന ഗാനവിരുന്നും അരങ്ങേറി.




