റിയാദിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
1246

റിയാദ്: റിയാദിൽ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഏതാനും ദിവസം മുമ്പ് അൽ ഇമാം അബ്ദുറഹ്‌മാൻ അൽ ഫൈസൽ ആശുപത്രിയിൽ മരിച്ച ഉത്തർ പ്രദേശ് ഫത്തേപൂർ മുഹമ്മദാബാദ് സ്വദേശി മുഹമ്മദ്‌ റുസ്ത്താമിന്റെ (30) മൃതദേഹമാണ് റിയാദിൽ നിന്നും നാസ് എയർ വേയ്സിൽ നാട്ടിലേക്ക് കൊണ്ടുപോയത്. 

ലക്നൗ എയർപോർട്ടിൽ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു. പിതാവ് – മുഹമ്മദ്‌. മാതാവ് – വലികുൻ നിഷ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങാണ് നേതൃത്വം നൽകിയത്.