സഊദി അറേബ്യയുടെ ദേശീയ പതാക പരിഷ്കരിച്ച കാലിഗ്രാഫർ സാലിഹ് അൽ മൻസുഫ് നിര്യാതനായി

0
1506

റിയാദ്: സഊദി അറേബ്യയുടെ ദേശീയ പതാകയിൽ ഏകദൈവ വിശ്വാസവും വാളിന്റെ ചിത്രവും എഴുതുന്ന രീതി പരിഷ്കരിച്ച കാലിഗ്രാഫർ സാലിഹ് അൽ മൻസുഫ് (86) നിര്യാതനായി.

സാങ്കേതികവിദ്യയുടെയും അച്ചടി ഉപകരണങ്ങളുടെയും അഭാവത്തിൽ വെളുത്ത മഷി ഉപയോഗിച്ച് ഹിജ്റ 1381-ൽ പതാകയിൽ ആ എഴുത്ത് വരച്ച ആദ്യത്തെ സൗദി കാലിഗ്രാഫറായി അൽ-മൻസുഫ് കണക്കാക്കപ്പെടുന്നു. ഇമാം മുഹമ്മദ് ബിൻ സൗദ് യൂണിവേഴ്‌സിറ്റിയിലെ നിരവധി ബിരുദധാരികൾ അവരുടെ സർട്ടിഫിക്കറ്റുകളിൽ അദ്ദേഹത്തിന്റെ ഒപ്പുണ്ട്. ദേശീയ ആഘോഷങ്ങൾക്കും ഔദ്യോഗിക പരിപാടികൾക്കും ബോർഡുകളിൽ എഴുതാൻ റിയാദ് മുനിസിപ്പാലിറ്റി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു.