റമസാനിൽ സ്‌കൂൾ സമയം 5 മണിക്കൂറിൽ കൂടരുത്

0
1408

ദുബൈ: ദുബൈയിൽ റമസാനിൽ സ്‌കൂൾ സമയം 5 മണിക്കൂറിൽ കൂടരുതെന്നു നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) സ്കൂൾ മാനേജ്മെന്റുകളെ അറിയിച്ചു.

മാതാപിതാക്കളുമായി കൂടിയാലോചിച്ചു സ്കൂൾ സമയം തീരുമാനിക്കാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെയാണ് ചില സ്കൂളുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമയ ക്രമം. വെള്ളിയാഴ്ചകളിൽ 8 മുതൽ ഉച്ചയ്ക്കു 12വരെയും ആയിരിക്കും പുതിയ സമയക്രമം.