വിസ്മയം ഈ പതാക; സഊദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു

0
1690

അണിചേർന്നത് ആയിരത്തിലേറെ ജീവനക്കാർ

ദമാം/സഊദി അറേബ്യ: സഊദി അറേബ്യയുടെ പ്രഥമ സഊദി പതാക ദിനാഘോഷത്തിൽ വിസ്മയകരമായി ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സഊദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് ഏറ്റവും വലിയ പതാക നിർമിച്ചത്. 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സഊദി അറേബ്യയുടെ ദേശീയ പതാകയാണ് ഇവിടെ സൃഷ്ടിച്ചത്. ദമാം സൈഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് ഹരിത പതാകയായി മാറിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്മെൻറിന് ഈ വിസ്മയ പ്രദർശനം സാക്ഷാത്കരിക്കാനായത്. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേർന്ന് ഈ ചരിത്രമുഹൂർത്തം പൂർത്തിയാക്കി. പ്രശസ്ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാകയൊരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്.

സഊദി അറേബ്യയിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഇതിനോടകം രാജ്യത്ത് 30-ൽ കൂടുതൽ സ്റ്റോറുകൾ തുറന്നുകഴിഞ്ഞെന്നും ഈ രാജ്യത്തിെൻറ പുരോഗതിയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായും ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. രാജ്യത്ത് പ്രതിധ്വനിക്കുന്ന അസ്ഥിത്വ ഉണർവിന്റെയും ദേശീയോദ്ഗ്രഥനത്തിെൻറയും പുതിയ തരംഗത്തിൽ ഞങ്ങളും പങ്കുചേരുകയും ദേശസ്‌നേഹത്തിെൻറ ഈ കാഴ്ചകളെയും വൈകാരികതകളെയും വിലമതിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഊദി ഉപഭോക്താക്കളുടെ എണ്ണത്തിൽ നല്ല വർദ്ധനയാണ് ഉണ്ടാകുന്നതെന്നും രാജ്യ പുരോഗതിയിലും വികസനത്തിലും എന്നും പ്രതിജ്ഞാബദ്ധരായ ഒരു പങ്കാളിയാണ് ലുലു ഗ്രൂപ്പെന്നും രാജ്യത്ത് ഒട്ടനവധി വലിയ വിപുലീകരണ പദ്ധതികൾ ഇനിയും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ചിത്രങ്ങൾ താഴെ👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക