കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു സ്ത്രീയുടെ നില ഗുരുതരം

0
1401

പത്തനംതിട്ട: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട ബസ് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി.

കമാനം തകർന്ന് ബസ്സിനു മുകളിൽ വീണ് മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ബീം തലയിൽ വീണ് പരുക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ‍ഡ്രൈവർക്കും പരുക്കേറ്റു. ഉച്ചസമയം ആയതിനാൽ കൂടുതൽ ആളുകൾ ബസ്സിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.