അധ്യാപികയെ വെടിവച്ച സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തില്ല

0
1682

വാഷിങ്ടൻ: അധ്യാപികയെ വെടിവച്ച സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തില്ല. വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസിലെ സിറ്റി പ്രോസിക്യൂട്ടര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ആറുവയസ്സുകാരനു വിചാരണ നേരിടാനുള്ള മനോബലവും മാനസിക പക്വതയുമില്ലാത്തതാണു കുട്ടിക്കെതിരെ കുറ്റം ചുമത്താന്‍ തയാറല്ലാത്തതിനു കാരണമായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 6 ന് റിച്ച്നെക്ക് എലിമെന്ററി സ്‌കൂളില്‍ വച്ചാണ് തന്റെ ഒന്നാം ക്ലാസ് എലിമെന്ററി സ്‌കൂള്‍ അധ്യാപിക ആബി സ്വര്‍ണറിനു നേരെ പേര് വെളിപ്പെടുത്താത്ത ആണ്‍കുട്ടി വെടിയുതിര്‍ത്തത്. പരിക്കേറ്റ അവര്‍ ഇപ്പോഴും വീട്ടില്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും മുതിര്‍ന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വിര്‍ജീനിയ നിയമത്തിൽ 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് എത്തുന്ന സ്ഥലത്ത് നിറച്ച തോക്ക് ഉപേക്ഷിക്കുന്നതു കുറ്റകരമാണ്. ഇതു മറികടക്കുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷം തടവും 2,500 ഡോളര്‍ പിഴയുമാണ് ശിക്ഷ. ‘ഒരു 6 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായ ആക്രമണത്തില്‍ കുറ്റക്കാരനാകാന്‍ ആവശ്യമായ ക്രിമിനല്‍ ചിന്തകള്‍ രൂപപ്പെടുത്താന്‍ കഴിയില്ല എന്നതാണ് പൊതുസമ്മതി,’ ന്യൂപോര്‍ട്ട് ന്യൂസ് കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ഹോവാര്‍ഡ് ഗ്വിന്‍ ബുധനാഴ്ച എബിസി നോര്‍ഫോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക