എല്ലാവരുടെയും പ്രാർഥനയ്ക്ക്‌ നന്ദി; ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുൻ

0
1460

തിരുവനന്തപുരം: നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം. ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്.
‘ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി’യുണ്ടെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മുഖം കോടുന്ന അസുഖമാണ് ബെൽസ് പാൾസി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരുന്നത്.